ഡി റോസി ഉത്തേജക മരുന്ന് ഉപയോഗിച്ചില്ല, വിലക്ക് ഇല്ല!!.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഡി റോസി ഉത്തേജ മരുന്ന് ഉപയോഗിച്ചില്ല എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. നേരത്തെ താരത്തിന് ഒരു വർഷത്തെ വിലക്കുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തെറ്റു ചെയ്തില്ല എന്ന് തെളിഞ്ഞതോടെ നടപടികളിൽ നിന്നും റോസി രക്ഷപ്പെട്ടു. കഴിഞ്ഞ സീസണിൽ ജിനോവയും ബെനവെന്റോയും തമ്മിലുള്ള മത്സരത്തിനു ശേഷം ആയിരുന്നു ഡി റോസി കുഴപ്പത്തിലായത്.

ഡി റോസിയെ അന്ന് നടന്ന ടെസ്റ്റിൽ പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു. എന്നാൽ നാലു മാസമായി നീണ്ടു നിന്ന് അന്വേഷണത്തിന് ഒടുവിൽ താരം തെറ്റു ചെയ്തില്ല എന്ന് അന്വേഷണസംഘം വിധിച്ചു. ഇപ്പോൾ ഒരു ക്ലബിലും ഡി റോസി കളിക്കുന്നില്ല. ഈ വാർത്തയിൽ സന്തോഷമുണ്ടെന്നും ഇനി വീണ്ടും ഫുട്ബോൾ ഗ്രൗണ്ടിൽ എത്തുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു