സിദാന്റെ പരിശീലന മികവിനെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

- Advertisement -

റയൽ മാഡ്രിഡിന്റെ പരിശീലകനായ സിദാനെ പുകഴ്ത്തി മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. റയൽ മാഡ്രിഡ് ടീമിനെ ബുദ്ധിപരമായി എങ്ങനെ ഉപയോഗിക്കണമെന്ന് സിദാന് അറിയാമായിരുന്നെന്ന് റൊണാൾഡോ പറഞ്ഞു. സിദാന് കീഴിൽ റയൽ മാഡ്രിഡും റൊണാൾഡോയും തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരുന്നു.

സിദാൻ താരങ്ങളെ കളിപ്പിച്ച രീതി അതായിരുന്നെന്നും എല്ലാ താരങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് സിദാൻ ടീമിനെ ഇറക്കിയതെന്നും റൊണാൾഡോ പറഞ്ഞു. സിദാൻ  ടീം വിട്ടതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ എത്തിയിരുന്നു. റയൽ മാഡ്രിഡ് പരിശീലകനെ പ്രകീർത്തിച്ച് ഇപ്പോഴത്തെ ക്യാപ്റ്റനായ സെർജിയോ റാമോസും രംഗത്തെത്തി. സിദാന്റെ കരിയർ തന്നെ സിദാൻ ആരാണെന്ന് മനസ്സിലാക്കി തരുന്നുണ്ടെന്നും കളിക്കാരൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും സിദാൻ മികച്ചവനായിരുന്നെന്നും റാമോസ് പറഞ്ഞു.

ഫ്രഞ്ച് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയും റാമോസും റയൽ മാഡ്രിഡ് പരിശീലകനായ സിദാനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

Advertisement