വനിതാ ഐലീഗിനായി ഗോകുലം ഒരുങ്ങുന്നു, വനിതാ സൂപ്പർസ്റ്റാറുകൾ ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഐലീഗിനായി ഗംഭീരമായി തന്നെ ഒരുങ്ങുകയാണ് ഗോകുലം കേരള എഫ് സി. ഇതിനകം തന്നെ അഞ്ച് മികച്ച വനിതാ താരങ്ങളെയാണ് ഗോകുലം കേരള എഫ് സി ടീമിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യ കിരീടം നേടിയ സാഫ് കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ദലിമ ചിബറും ഉൾപ്പെടുന്നു. ഗോകുലം കേരള എഫ് സിയുടെ രണ്ടാം വനിതാ ഐലീഗാണിത്.

ഇന്ന് ഗോകുലം സൈൻ ചെയ്തത് ഇന്ത്യൻ ഗോൾ കീപ്പറായ അഞ്ജനയെ ആണ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും ഗോൾകീപ്പറായിട്ടുണ്ട് അഞ്ജന. ആസാം സ്വദേശിനിയാണ്. ഇന്ത്യൻ ദേശീയ താരമായ പോളി കോളിയേയും ഗോകുലം ഈ ആഴ്ച സൈൻ ചെയ്തു. കൊൽക്കത്തക്കാരിയായ പോളി മുമ്പ് സേതി എഫ് സിക്കായി കളിച്ചിട്ടുണ്ട്.

മലയാളി താരങ്ങളായ രേഷ്മയും അതുല്യയുമാണ് കേരള സംസ്ഥാനത്തു നിന്നുള്ള വലിയ സൈനിംഗുകൾ. സ്പോർട്സ് അക്കാദമിയിലൂടെ കളി പടിച്ചു വളർന്ന രേഷ്മ കേരള ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ്‌‌. ആദ്യമായാണ് വനിതാ ഐലീഗിൽ രേഷ്മ കളിക്കുന്നത്. അതുല്യയും കേരള താരമാണ്. മുൻ ക്വാർട്സ് താരമാണ്. കഴിഞ്ഞ സീസണിലും അതുല്യ ഗോകുലത്തിനൊപ്പം വനിതാ ഐലീഗിൽ ഉണ്ടായിരുന്നു.

ഈ താരങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഗോകുലം ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചത് ദലിമയെ സൈൻ ചെയ്ത് കൊണ്ടായിരുന്നു. ഇത്തവണ ഐലീഗിൽ ദലിമ തന്നെയാകും ഗോകുലത്തിന്റെ പ്രധാന താരവും.