പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല. അൽ നസറിനായി സൗദി സൂപ്പർ കപ്പിൽ ഇറങ്ങിയ റൊണാൾഡോക്ക് മത്സരത്തിന് ഇടയിൽ ഉണ്ടായ ഒരു ടാക്കിളിൽ ആയിരുന്നു പരിക്കേറ്റത്. പരിക്കേറ്റെങ്കിലും റൊണാൾഡോ അന്ന് കളി പൂർത്തിയാകും വരെ കളത്തിൽ തുടർന്നു. കാലിന്റെ ജോയിന്റിനാണ് പരിക്ക്. മത്സര ശേഷം റൊണാൾഡോ മുടന്തിയാണ് കളം വിട്ടത്. റൊണാൾഡോയുടെ കാലിൽ കൂടുതൽ പരിശോധനകളും സ്കാനിങും നടത്തി.ചെറിയ വേദന ഉണ്ട് എങ്കിലും റൊണാൾഡോ അൽ നസറിന്റെ അടുത്ത മത്സരത്തിലും കളിക്കും എന്നാണ് സൗദിയിൽ നിന്നുള്ള റിപ്പോർട്ട്.
ഇനി ഫെബ്രുവരി 3ന് അൽ ഫതെക്ക് എതിരെ ആണ് അൽ നസറിന്റെ അടുത്ത മത്സരം. റൊണാൾഡോയുടെ അൽ നസർ സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ ഇത്തിഹാദിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. റൊണാൾഡോ 90 മിനുട്ടും കളിച്ചു എങ്കിലും അദ്ദേഹത്തിന് ഗോൾ നേടാൻ ആയിരുന്നില്ല. അൽ നസറിനായി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടാൻ ആവാത്ത റൊണാൾഡോക്ക് ഫതെഹ്ക്ക് എതിരെ തന്റെ ആദ്യ ഗോൾ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ്.
Story Highlight: Cristiano Ronaldo’s injury will not prevent him from participating in the next game against Al-Fateh.