ബ്രയാൻ ഗിൽ സ്പർസിൽ നിന്ന് തിരികെ സെവിയ്യയിലേക്ക്

Newsroom

Picsart 23 01 30 10 04 15 288
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പർസിന്റെ യുവ വിങ്ങർ ബ്രയാൻ ഗിൽ തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് തിരികെ പോകുന്നു. ലോൺ ഡീലിന്റെ അടിസ്ഥാനത്തിൽ ആണ് ഗിൽ സെവിയ്യയിലേക്ക് പോകുന്നത്. സീസൺ അവസാനം താരത്തെ വാങ്ങാനുള്ള വ്യവസ്ഥ ഈ ലോൺ കരാറിൽ ഇല്ല. ഇന്ന് താരം സ്പെയിനിലെത്തി മെഡിക്കൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2021-ൽ നോർത്ത് ലണ്ടനിലേക്ക് മാറുന്നതിന് മുമ്പ് 21-കാരൻ തന്റെ യുവകരിയറിന്റെ ഭൂരിഭാഗവും സെവിയ്യയിൽ ആയിരുന്നു ചെലവഴിച്ചിരുന്നത്. ഈ സീസണിൽ അന്റോണിയോ കോണ്ടെക്ക് കീഴിൽ ആകെ നാലു പ്രീമിയർ ലീഗ് മത്സരങ്ങൾക്കായി മാത്രം ആണ് ഗിൽ കളിച്ചത്. ഇതു കൊണ്ട് തന്നെയാണ് താരം ലോണിൽ പോകുന്നത്.