ബ്രസീലിയൻ യുവതാരത്തിനായുള്ള ന്യൂകാസിൽ ഓഫർ നിരസിച്ച് ഫ്ലമെംഗോ

Newsroom

20230130 102811

ബ്രസീലിയൻ യുവതരാം മാത്യസ് ഫ്രാങ്കയ്ക്ക് അയ്യുള്ള് ന്യൂകാസിൽ യുണൈറ്റഡ് ഓഫറുകൾ നിരസിച്ച് ഫ്ലമെംഗോ. 19കാരനായ അറ്റാക്കിംഗ് മിഡ്‌ഫീൽഡറിനായി 20 മൊല്യന്റെ ബിഡ് ആയിരുന്നു ന്യൂകാസിൽ നൽകിയത്‌. ഇനി 25 മില്യന്റെ പുതിയ ഓഫറുമായി ന്യൂകാസിൽ ഫ്ലമെംഗോയെ സമീപിക്കും.

ഫ്ലെമെംഗോയ്ക്ക് 2028 വരെ ഫ്രാങ്കയ്ക്ക് കരാർ ഉണ്ട്. അതുകൊണ്ട് തന്നെ വലിയ തുക ലഭിച്ചാൽ മാത്രമെ ഫ്ലമെംഗോ താരത്തെ വിട്ടു കൊടുക്കൂ‌. റയൽ മാഡ്രിഡ് ലിയോൺ എന്നീ ക്ലബുകളും താരത്തിനായി ഫ്ലമെംഗോയെ സമീപിച്ചിട്ടുണ്ട്. ഫ്രാങ്കയ്ക്ക് 100 മില്യൺ യൂറോ (88 മില്യൺ പൗണ്ട്) റിലീസ് ക്ലോസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ ഫ്ലമെംഗോയ്ക്ക് ആയി 28 സീനിയർ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഏഴ് ഗോളുകളും താരം നേടി.