ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്ന് അൽ നസറിൽ അരങ്ങേറ്റം

20230105 225957

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് അൽ നസറിനായി അരങ്ങേറ്റം നടത്തും. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇന്ന് അൽ നസർ ഇത്തിഫാഖ് എഫ്‌സിക്കെതിരെ കളിക്കുമ്പോൾ റൊണാൾഡോ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. വിലക്ക് ലാരണം അൽ നസർ എഫ്‌സിക്ക് വേണ്ടി ഇതുവരെ കളിക്കാൻ റൊണാൾഡോക്ക് ആയിരുന്നില്ല.

റൊണാൾഡോ 23 01 04 16 02 49 897

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എത്തിയ റൊണാൾഡോ മൂന്ന് ദിവസം മുമ്പ് റിയാദ് ഇലവനും പി എസ് ജിയും തമ്മിലുള്ള മത്സരത്തിൽ കളിച്ചിരുന്നു. അന്ന് രണ്ട് ഗോളുകൾ താരം നേടുകയും ചെയ്തിരുന്നു.

സൗദി ലീഗിൽ അൽ നാസർ എഫ്‌സി ഇപ്പോൾ അൽ-ഇത്തിഹാദിന് ഒരു പോയിന്റ് പിന്നിലാണ് ഉള്ളത്. ഇന്നത്തെ അൽ നസറിന്റെ എതിരാളികളായ എറ്റിഫാഖ് എഫ്‌സിയാകട്ടെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ്. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ ടെലികാസ്റ്റ് ഇന്ത്യയിൽ ഒരു ചാനലിലും ഇല്ല. എന്നാൽ ShahidApp വഴി കളി തത്സമയം കാണാൻ ആകും.