ചില പാകിസ്ഥാൻ താരങ്ങളുടെ മനോഭാവം ശരിയല്ലെന്ന് മിസ്ബാഹുൽ ഹഖ്

ചില പാകിസ്ഥാൻ താരങ്ങളുടെ മനോഭാവം ശരിയല്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാഹുൽ ഹഖ്. പല താരങ്ങളും മതിയായ രീതിയിൽ പരിശീലനം നടത്തുതില്ലെന്നും അച്ചടക്കവും പ്രൊഫഷണൽ രീതികളും കാണിക്കുന്നില്ലെന്നും മിസ്ബാഹ് പറഞ്ഞു. പല താരങ്ങളും ഫിറ്റ്നസ് നിലനിർത്തുന്നില്ലെന്നും മിസ്ബാഹ് പറഞ്ഞു.

പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെതിരെയും മിസ്ബാഹ് അഭിപ്രായ പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ താരം പലപ്പോഴും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും മിസ്ബാഹ് ആരോപിച്ചു. ശ്രീലങ്കൻ യുവനിരക്കെതിരെ ടി20 പരമ്പര പാകിസ്ഥാൻ ഏകപക്ഷീയമായി തോറ്റിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒന്ന് പോലും ജയിക്കാൻ പാകിസ്ഥനായിരുന്നില്ല. ശ്രീലങ്കൻ നിരയിൽ പത്തോളം പ്രമുഖ താരങ്ങൾ ഇല്ലാതിരുന്നിട്ടും ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാക്സിതാനെതിരെയുള്ള പരമ്പര ശ്രീലങ്ക തുത്തുവാരുകയായിരുന്നു.

Previous articleഇന്ത്യൻ ഫുട്ബോളിന്റെ റോഡ്മാപ്പ്, ലക്ഷ്യത്തിലേക്കുള്ള വളഞ്ഞ വഴിയോ?!
Next article“ഞാൻ റെക്കോർഡുകളുടെ പിറകേ പോവാറില്ല‍, റെക്കോർഡുകൾ എന്നെ തേടി വരുന്നു” – റൊണാൾഡോ