കോടിഫ് കപ്പ്, രണ്ട് ചുവപ്പ് കാർഡും രണ്ട് ഗോളും വാങ്ങി ഇന്ത്യക്ക് തോൽവി

സ്പെയിനിൽ നടക്കുന്ന അണ്ടർ 20 ടൂർണമെന്റായ കോടിഫ് കപ്പിൽ ഇന്ത്യൻ ടീമിന് പരാജയം. മുർസിയ ആണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തോല്പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടതാണ് ഇന്ത്യയെ പിറകിലാക്കിയത്.

56ആം മിനുട്ടിൽ മുൻ ആരോസ് താരമായിരുന്ന ഡിഫൻഡർ അൻവർ അലി ആണ് ആദ്യ ചുവപ്പ് കണ്ടത്. തുടർന്ന് 9 മിനുട്ടുകൾക്ക് ശേഷം ജിതേന്ദ്ര സിംഗും ചുവപ്പ് കണ്ടു. 9 പേരുമായാണ് ബാക്കി സമയം ഇന്ത്യ കളിച്ചത്. നാളെ മൊറീതാനിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleU-19 യൂറോ, ഇറ്റലിയുടെ തിരിച്ചുവരവുകളും മറികടന്ന് പോർച്ചുഗലിന് കിരീടം
Next articleവ്യത്യസ്തമായ കിറ്റുമായി റഷ്യൻ പ്രീമിയർ ലീഗ് ടീം