കോർബറ്റിനെ തകർത്ത് ഡെൽഹിക്ക് രണ്ടാം വിജയം

20211009 145324

ഐ ലീഗ് യോഗ്യത റൗണ്ടിൽ ഡെൽഹി എഫ് സിക്ക് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ കോർബറ്റിനെ നേരിട്ട ഡെൽഹി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഡെൽഹി ഈ വലിയ വിജയത്തിലേക്ക് മുന്നേറിയത്. 13ആം മിനുട്ടിൽ ചിഡി ആണ് കോർബറ്റിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം ഡെൽഹി ഉണർന്നു കളിച്ചു. ആദ്യ പകുതിക്ക് അവസാനമാണ് ഡെൽഹിക്ക് സമനില നേടാൻ ആയത്. വില്ലിസ് പ്ലാസ ആണ് സമനില നൽകിയത്.

രണ്ടാം പകുതിയിൽ പിന്നീട് ഡെൽഹിയുടെ ആക്രമണങ്ങൾ ആണ് കാണാൻ ആയത്‌‌. 75ആം മിനുട്ടിൽ അന്വർ അലിയുടെ ഒരു ലോംഗ് റേഞ്ചർ ഡെൽഹിക്ക് ലീഡ് നൽകിയത്. പിന്നീട് കളിയുടെ അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ കൂടെ ഡെൽഹി സ്കോർ ചെയ്തു. 89ആം മിനുട്ടിൽ സാമുവൽ ശദബ്, 91ആം മിനുട്ടിൽ ലൈവാങ്, 95ആം മിനുട്ടിൽ അൻവർ അലി എന്നിവർ ആണ് സ്കോർ ചെയ്തത്. ഈ വിജയത്തോടെ ഡെൽഹിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റായി. ഡെൽഹി ആണ് ബി ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്‌

Previous articleക്യാപ്റ്റൻ കൂൾ ഗ്ലൗസഴിക്കില്ല, ധോണി അടുത്ത സീസണിലും ചെന്നൈക്ക് വേണ്ടി കളിക്കും
Next articleഷൊഹൈബ് മാലിക് പാകിസ്താൻ ലോകകപ്പ് ടീമിൽ