ബെർണാബുവിൽ ഇന്ന് ആവേശ ഫൈനൽ, റിവറും ബോക്കയും നേർക്കുനേർ

സാന്റിയാഗോ ബെർണാബുവിലെ പുൽ മൈതാനത്ത് ഇന്ന് റയൽ മാഡ്രിഡ് കളിക്കാൻ ഇറങ്ങില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല. കോപ്പ ലിബർട്ടഡോസ് രണ്ടാം ഫൈനലിൽ ഇന്ന് ബോക്ക ജൂനിയേഴ്‌സ് റിവർപ്ളേറ്റിനെ നേരിടും. റിവർപ്ളേറ്റ് ഫാൻസ് ബോക്ക താരങ്ങളെ ആക്രമിച്ചതോടെയാണ് ഫൈനൽ നിഷ്പക്ഷ വേദിയായ സാന്റിയാഗോ ബെർണാബുവിൽ നടത്താൻ ഫിഫ തീരുമാനം എടുത്തത്. ആദ്യ ഫൈനലിൽ ഇരു ടീമുകളും 2-2 ന്റെ സമനില പാലിച്ചിരുന്നു .

ജയിച്ചാൽ കിരീടം മാത്രമല്ല വിജയികളെ കാത്തിരിക്കുന്നത്. ഫിഫ ക്ലബ്ബ് ലോകകപ്പ് യോഗ്യത കൂടെയാണ്. അതുകൊണ്ട് തന്നെ ഫൈനൽ ആവേശം കൊടുമ്പിരി കൊള്ളും എന്നുറപ്പാണ്. ബെർണാബുവിൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത സുരക്ഷയാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.