ബാഴ്സക്കും മെസ്സിക്കും കണ്ണീർ, കോപ ഡെൽ റേ കിരീടം വലൻസിയക്ക്!!

- Advertisement -

ബാഴ്സലോണയുടെ സീസണ് ദാരുണമായ അന്ത്യം. ഇന്ന് സീസണിലെ ഡൊമസ്റ്റിക്ക് ഡബിൾ സ്വന്തമാക്കാം എന്ന് കരുതി കോപ ഡെൽ റേ ഫൈനലിന് ഇറങ്ങിയ ബാഴ്സലോണക്ക് പിഴച്ചു. ഈ സീസണിൽ പലരെയും ഞെട്ടിച്ച വലൻസിയ അവസാനം ബാഴ്സലോണയെ തകർത്തു കൊണ്ട് കോപ ഡെൽ റേ കിരീടം ഉയർത്തി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വലൻസിയയുടെ വിജയം.

ആദ്യ പകുതിയിൽ തന്നെ പിറ‌ന്ന രണ്ടു ഗോളുകളാണ് വലൻസിയയെ വിജയത്തിലേക്ക് നയിച്ചത്‌. 23ആം മിനുട്ടിൽ ഗമീറോയും 33ആം മിനുട്ടിൽ റോഡ്രിഗോയും ആയിരുന്നു സിലെസനെ കീഴ്പ്പെടുത്തി വലൻസിയക്കു വേണ്ടി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വിഡാലിനെയും മാൽകോമിനെയും ഇറക്കി കളി മാറ്റാൻ വാല്വെർഡെ ശ്രമിച്ചു എങ്കിലും കളി മാറിയില്ല.

കളിയുടെ 73ആം മിനുട്ടിൽ മെസ്സി നേടിയ ഗോൾ ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയെങ്കിലും ആ പ്രതീക്ഷ ഫലം കണ്ടില്ല. വലൻസിയക്ക് അവസാനം കിട്ടിയ സുവർണ്ണാവസരങ്ങൾ തുലച്ചില്ലായിരുന്നു എങ്കിൽ ഇതിലും വലിയ സ്കോറിന് ബാഴ്സലോണ പരാജയപ്പെട്ടേനെ‌. വലൻസിയയുടെ എട്ടാമത്തെ കോപ ഡെൽ റേ കിരീടമാണിത്.

Advertisement