ജർമ്മൻ കപ്പുയർത്തി ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പുയർത്തി. ഇത് 12 ആം തവണയാണ് ബയേൺ ഡബിളടിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ബുണ്ടസ് ലീഗ ഉയർത്തിയ ബയേൺ ഇന്ന് ആർബി ലെപ്സിഗിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പും സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം. ഇരട്ട ഗോളുകളുമായി ലെവൻഡോസ്കിയും കോമൻ ഒരു ഗോളുമടിച്ചപ്പോൾ ജർമ്മൻ കിരീടം ബവേറിയയിലേക്ക്.

ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ ലീഡ് നേടാൻ ലെവൻഡോസ്കിയിലൂടെ ബയേണിന് കഴിഞ്ഞു. രണ്ടാം പകുതിയിൽ ആദ്യം കോമനും പിന്നീട് ലെവൻഡോസ്കിയും ഗോളടിച്ചു. തുടർച്ചയായ രണ്ടാം ജർമ്മൻ കിരീടമാണ് പരിശീലകൻ നികോ കോവാചിനിത്. കഴിഞ്ഞ സീസണിൽ ബയേണിനെ പരാജയപ്പെടുത്തി കപ്പുയർത്തിയ ഫ്രാങ്ക്ഫർട്ടിന്റെ പരിശീലകനായിരുന്നു കോവാച്ച്

Advertisement