കോപ്പ ഡെൽ റേയിൽ എൽ ക്ലാസിക്കോ സെമി

- Advertisement -

കോപ്പ ഡെൽ റെ സെമിഫൈനൽ തീപാറും പോരാട്ടം. സെമി ഫൈനൽ ബാഴ്സയും റയൽ മാഡ്രിഡും തമ്മിലുള്ള ക്ലാസിക്കോ പോരാട്ടമാകും. ഇന്ന് നടന്ന നറുക്കെടുപ്പിൽ ബാഴ്സക്ക് റയൽ മാഡ്രിഡും, വലൻസിയക്ക് റയൽ ബെറ്റിസിനെയും നേരിടും. നിലവിൽ ബാഴ്സയാണ് കോപ്പ ഡെൽ റെ ജേതാക്കൾ.

ഫെബ്രുവരി 6 നാണ് മത്സരം അരങ്ങേറുക. 2 പാദങ്ങളായി നടക്കുന്ന മത്സരത്തിന്റെ ആദ്യ പാദമാണ് ഫെബ്രുവരി 6 ന് ക്യാമ്പ് ന്യൂവിൽ നടക്കുക. ബെർണാബുവിൽ നടക്കുന്ന രണ്ടാം പാദം ഫെബ്രുവരി 27 നാണ് നടക്കുക.

ഇന്നത്തെ സെമി ഫൈനൽ ഡേറ്റ് കൂടെ വന്നതോടെ ഒരു മാസത്തിനിടെ 3 ക്ലാസിക്കോ മത്സരങ്ങളാണ് ആരാധകർക്ക് കാണാനാവുക. 2 സെമി ഫൈനലിന് പുറമെ ല ലീഗെയിൽ ഇരു ടീമുകളും മാർച്ച് 3 ന് സാന്റിയാഗോ ബെർണാബുവിൽ ഏറ്റു മുട്ടും.

Advertisement