ലോകോത്തര ഗോളോടെ അലി ദായുടെ റെക്കോർഡ് മറികടന്ന് അൽ മോസ്

1996 മുതൽ എല്ലാവരും ശ്രമിച്ചിട്ടും നടക്കാതിരുന്ന റെക്കോർഡ് ഖത്തറിന്റെ സ്റ്റാർ സ്ട്രൈക്കർ അൽ മോസ് മറികടന്നിരിക്കുകയാണ്. ഒരൊറ്റ ഏഷ്യൻ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ആണ് അൽ മോസ് ഇന്ന് തന്റെ പേരിലാക്കിയത്. ജപ്പാനെതിരെ ഇന്ന് ഏഷ്യൻ കപ്പ് ഫൈനലിന് ഇറങ്ങുമ്പോൾ എട്ടു ഗോളുകളുമായി അലി ദായുടെ 1996ലെ റെക്കോർഡിന് ഒപ്പം ആയിരുന്നു അൽ മോസ്.

ഇന്ന് ജപ്പാനെതിരെ കളിയുടെ തുടക്കത്തിൽ തന്നെ സ്കോർ ചെയ്ത് അൽ മോസ് അലി 9 ഗോളിൽ എത്തി റെക്കോർഡ് തന്റേത് മാത്രമാക്കി. ലോകോത്തര ഗോളിലൂടെ ആയിരുന്നു അൽ മോസിന്റെ ഗോൾ. ഒരു ബൈസൈക്കിൾ കിക്കിലൂടെ ആണ് മോസ് ഷോട്ട് എടുത്തത്. ഷോട്ട് എടുക്കുന്നതിന് മുമ്പുള്ള അൽ മോസിന്റെ രണ്ട് ടച്ചുകൾ ഗോളിനേക്കാൾ മനോഹരമായിരുന്ന.

ഖത്തർ ലീഗിലെ അൽ ദുഹൈലിനായി കളിക്കുന്ന അൽമോസിന്റെ ഖത്തർ ജേഴ്സിയിലെ 19ആം ഗോളായിരുന്നു ഇത്.

Previous articleകോപ്പ ഡെൽ റേയിൽ എൽ ക്ലാസിക്കോ സെമി
Next articleമോഷണം പോയ സൈക്കിളിന് പകരം ജോബിക്ക് പുതിയ സൈക്കിൾ