അലിസൺ കാത്തു, പെനാൽറ്റി ഷൂട്ട് ഔട്ടിൽ ജയിച്ച ബ്രസീൽ സെമിയിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ രഹിതമായ 90 മിനിട്ടുകൾക്ക് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ട് ജയിച്ച ബ്രസീൽ കോപ്പ അമേരിക്ക സെമി ഫൈനലിൽ. പരാഗ്വെയെ 4-3 നാണ് ബ്രസീൽ മറികടന്നത്. സെമിയിൽ ഇന്ന് നടക്കുന്ന അർജന്റീന- വെനസ്വേല പോരാട്ടത്തിലെ വിജയികളെയാണ് ബ്രസീൽ നേരിടുക.

തീർത്തും പ്രതിരോധത്തിൽ കളിച്ച പരാഗ്വെ ആദ്യ പകുതിയിൽ ബ്രസീൽ ആക്രമണത്തെ വരിഞ്ഞു കെട്ടി. ആദ്യ പകുതിയിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ബ്രസീലിന് ലഭിച്ചത്. 54 ആം മിനുട്ടിൽ ഫിർമിനോയെ വീഴ്ത്തിയത്തിന് ബ്രസീലിന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും VAR പരിശോധനയിൽ അത് പെനാൽറ്റി അല്ലെന്ന് തെളിഞ്ഞു. പക്ഷെ ഫാബിയൻ വൽബ്‌വേന ചുവപ്പ് കാർഡ് കണ്ട് പുറത്തയതോടെ പരാഗ്വെ 10 പേരായി ചുരുങ്ങി.

രണ്ടാം പകുതിയിൽ ജിസൂസും വില്ലിയനും തൊടുത്ത ഷോട്ടുകൾ ഗോളാകാതെ പോയതോടെ മത്സരം പെനാൽറ്റിയിലേക് നീണ്ടു. പരാഗ്വെയുടെ ആദ്യ പെനാൽറ്റി തന്നെ അലിസൻ തടുത്തെങ്കിലും ബ്രസീലിന്റെ നാലാം പെനാൽറ്റി ഫിർമിനോ നഷ്ടപ്പെടുത്തി. പക്ഷെ ഡർലിസ് ഗോൾസാലസ് പരാഗ്വെയുടെ അവസാന കിക്ക് നഷ്പ്പെടുത്തിയത്തോടെ ജിസൂസ് ബ്രസീലിന്റെ അവസാന കിക്ക് വലയിലാക്കി സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.