ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗ് മുൻ ഒഡീഷ പരിശീലകൻ ക്ലിഫോർഡ് മിറാണ്ടയെ ഇന്ത്യൻ അണ്ടർ 23 ടീം പരിശീലകനായി നിയമിച്ചു. നല്ലപ്പൻ മോഹൻരാജിനെ അസിസ്റ്റന്റ് കോച്ചായും രഘുവീർ ഖാൻവാൾക്കറെ ഗോൾകീപ്പിംഗ് കോച്ചായും ഗാവിൻ ഏലിയാസ് അരോഹോയെ ഫിറ്റ്നസ് കോച്ചായും കമ്മിറ്റി നിയമിച്ചു.
ചൈനയിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കുന്ന ഇന്ത്യൻ പുരുഷ അണ്ടർ 23 ദേശീയ ടീമിനെ ആകും ക്ലിഫോർഡ് നയിക്കുക. ഏപ്രിലിൽ, കേരളത്തിൽ നടന്ന സൂപ്പർ കപ്പിൽ ഒഡീഷയെ കിരീടത്തിൽ എത്തിച്ച് കൊണ്ട്, ഒരു ഐഎസ്എൽ ടീമിനൊപ്പം ഒരു പ്രധാന കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകനായി മിറാൻഡ മാറിയിരുന്നു.
2005 മുതൽ 2014 വരെ ഒമ്പത് വർഷം ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിച്ചിട്ടുള്ള താരമാണ് മിറാൻഡ. രണ്ട് SAFF ചാമ്പ്യൻഷിപ്പുകളും രണ്ട് നെഹ്‌റു കപ്പ് കിരീടങ്ങളും AFC ചലഞ്ച് കപ്പും അദ്ദേഹം ഇന്ത്യക്ക് ഒപ്പം നേടിയിരുന്നു. ക്ലബ് തലത്തിൽ, ഡെംപോ എസ്‌സിക്കൊപ്പം അഞ്ച് തവണ എൻഎഫ്‌എൽ/ഐ-ലീഗ് ചാമ്പ്യനുമായിരുന്നു.