ഇത് ചരിത്രം, മുംബൈ സിറ്റി എഫ്.സി ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റിയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്. ഇന്ത്യയിലേക്ക് സിറ്റി ഗ്രൂപ്പിന്റെ ഫുട്ബോൾ ലോകം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മുംബൈ സിറ്റി എഫ്.സിയെ സ്വന്തമാക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന് പുത്തൻ ഉണർവേക്കുന്നതാണ് ഈ തീരുമാനം. ക്ലബ്ബിന്റെ ആരാധകരുടെ മുൻപിൽ വെച്ച് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് സി.ഇ.ഓ ഫറാൻ സോറിയാനോയാണ് സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയെ ഏറ്റെടുത്ത വിവരം അറിയിച്ചത്.

സിറ്റി ഫുട്ബാൾ ഗ്രൂപ്പ് സ്വന്തമാക്കുന്ന എട്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി എഫ്.സി. ബോളിവുഡ് സിനിമ താരം രൺബീർ കപൂറാണ് നിലവിൽ മുംബൈ സിറ്റിയുടെ ഉടമ. ക്ലബ്ബിന്റെ 65% ഓഹരികളാണ് സിറ്റി ഗ്രൂപ്പ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ്ബിന്റെ ബാക്കിയുള്ള 35% ഓഹരികൾ രൺബീർ കപൂറിന്റെ കൈവശം തന്നെയാണ്. സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി ഏറ്റെടുത്തതോടെ ഡാമിയൻ വില്ലോഗ്‌ബി മുംബൈ സിറ്റിയുടെ സി.ഇ.ഒയാവും. ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ത്യക്ക് പുറത്തും പ്രചാരം ലഭിക്കുന്നു എന്നതിന്റെ തെളിവുകളാണ് സിറ്റി ഗ്രൂപ്പിന്റെ ഇന്ത്യയിലേക്കുള്ള വരവ്.

Advertisement