പോലീസ് ഫുട്‌ബോള്‍: സിഐഎസ്എഫും സിആര്‍പിഎഫും പ്രീക്വാര്‍ട്ടറില്‍

മലപ്പുറം: 67-ാമത് ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചംപ്യന്‍ഷിപ്പില്‍ സിഐഎസ്എഫും സിആര്‍പിഎഫും പ്രീക്വാര്‍ട്ടറില്‍ കടന്നു. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയെ അഞ്ചു ഗോളിന് കെട്ടുകെട്ടിച്ചാണ് സിഐഎസ്എഫ് പ്രീക്വാര്‍ട്ടറിലെത്തിയത്. ആന്ധ്രപ്രദേശിനെ രണ്ടിനെതിരെ ഒരു ഗോളിന് ആന്ധ്രയെ തോല്‍പിച്ചാണ് സിആര്‍പിഎഫ് പ്രീക്വാര്‍ട്ടറിലെത്തിയത്. മറ്റു ത്സരങ്ങളില്‍ ബംഗാള്‍ തെലങ്കാനേയും (2-0) പൂള്‍ എയില്‍ ഒഡീഷ നാഗാലാന്റിനേയും (2-0) മധ്യപ്രദേശ് ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്ക് രാജസ്ഥാനെയും പോണ്ടിച്ചേരി ഹരിയാനയേയും(4-0) തോല്‍പിച്ചു.

Previous articleക്രോയേഷ്യൻ യുവതാരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
Next articleമാറ്റമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ