കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ; ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാർ!

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പ് കിരീടം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ എം ഡി കോളേജ് പഴഞ്ഞിയെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ക്രൈസ്റ്റ് കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ക്രൈസ്റ്റ് കോളേജിന്റെ വിജയം. ക്രൈസ്റ്റിനായി ജംഷീർ, നിതിൻ, ലയണൽ, ലിബിൻ എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്.

ഇന്നലെ നടന്ന സെമിയിൽ ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷനെ തോൽപ്പിച്ചായിരുന്നു ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഫൈനലിലേക്ക് കടന്നത്. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷനെ തോൽപ്പിച്ച് കേരളവർമ്മ കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.