കിയേസയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് ബയേൺ പരിശീലകൻ

20210711 183949
Credit: Twitter

ഇറ്റലിയുടെയും യുവന്റസിന്റെയും വിംഗർ ആയ ഫെഡറിക്കോ കിയേസയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് ബയേൺ മ്യൂണിച്ച് കോച്ച് ജൂലിയൻ നാഗെൽസ്മാൻ. താൻ കിയേസയുടെ വലിയ ആരാധകൻ ആണെന്ന് നഗൽസ്മൻ സമ്മതിക്കുന്നു. താൻ തീർച്ചയായും കിയേസയെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു. കിയേസ ഒരു സൂപ്പർ കളിക്കാരനാണ് എന്നും നഗൽസ്മാൻ പറഞ്ഞു

കിയേസ അവിശ്വസനീയമായ വേഗതയും സ്കിൽകും ഉൾക്കൊള്ളുന്ന താരമാണ് ദീർഘകാലമായി താരത്തെ തനിക്ക് അറിയാം. നന്നായി ഡ്രിബ്ലിംഗ് ചെയ്യുകയും നല്ല ഫിനിഷിംഗ് മികവുള്ള താരവുമാണ് കിയേസ. നഗൽസ്മാൻ പറയുന്നു. എന്നാലും കിയേസയെ സ്വന്തമാക്കുക എളുപ്പമല്ല എന്നും അദ്ദേഹത്തെ സ്വന്തമാക്കാൻ വളരെ വലിയ തുക നൽകേണ്ടി വരും എന്നും നഗൽസ്മൻ പറഞ്ഞു.

കിയേസയെ ഒരു വിധത്തിലും വിൽക്കില്ല എന്നാ് യുവന്റസിന്റെ തീരുമാനം. അഥവാ വിൽക്കണം എങ്കിൽ 100 മില്യൺ എങ്കിലും നൽകേണ്ടി വരും. കഴിഞ്ഞ സീസണിൽ യുവന്റസിനായി 46 മത്സര മത്സരങ്ങളിൽ 11 അസിസ്റ്റുകളും 15 ഗോളുകളും നേടാൻ താരത്തിനായിരുന്നു.

Previous article220 റൺസ് വിജയവുമായി ബംഗ്ലാദേശ്
Next articleമാറ്റങ്ങളില്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും, ടോസ് അറിയാം