“ആരും ആശങ്കപ്പെടേണ്ട, പെട്ടെന്ന് വിരമിക്കില്ല” – ഛേത്രി

Img 20211013 231913

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിച്ചാൽ പകരം ഒരു സ്ട്രൈക്കർ പോലും ഇല്ലാത്ത അവസ്ഥയിൽ ആണ് ഇന്ത്യൻ ടീം. 37കാരനായ ഛേത്രി താൻ എന്നാൽ പെട്ടെന്ന് വിരമിക്കില്ല എന്ന് പറഞ്ഞു. ആരും ആശങ്കപ്പെടേണ്ടതില്ല എന്നും താൻ കുറച്ച് വർഷങ്ങൾ കൂടെ ഇവിടെ ഉണ്ടാകും എന്നും ഛേത്രി പറഞ്ഞു. താൻ ഇനിയും പത്തു വർഷം ഒന്നും ഉണ്ടാകില്ല പക്ഷെ പെട്ടെന്ന് വിരമിക്കില്ല. ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇപ്പോൾ താൻ നല്ല ആരോഗ്യവാൻ ആണെന്നും ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാൻ വേണ്ടി പരിശ്രമിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ എന്നും ഛേത്രി പറഞ്ഞു.

ഇന്ത്യയുടെ അടുത്ത കാലത്തെ പ്രകടനങ്ങൾ ആർക്കും വലിയ പ്രതീക്ഷ നൽകുന്നില്ല എന്ന് അറിയാം എന്നും എന്നാൽ തങ്ങൾ ആത്മാർത്ഥമായി പ്രയത്നിക്കുന്നുണ്ട് എന്നും ഛേത്രി പറഞ്ഞു. തന്റെ ഗോൾ നമ്പറുകൾ വെച്ച് മെസ്സിയുമായോ റൊണാൾഡോയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ ഒരു അടിസ്ഥാനവുമില്ല എന്നും താൻ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്നും ക്യാപ്റ്റൻ പറഞ്ഞു. താൻ രാജ്യത്തിനായി ഗോൾ അടിക്കുന്നതിൽ സന്തോഷവാനാണ്. അത് മാത്രമാണ് പ്രധാനം. ഛേത്രി പറഞ്ഞു.

Previous articleസ്റ്റീവ് ബ്രൂസിനെ പുറത്താക്കുന്നത് വൈകും, വലിയ പരിശീലകനെ പകരക്കാരനായി ഉറപ്പിക്കാൻ ന്യൂകാസിൽ
Next articleമാഞ്ചസ്റ്റർ സിറ്റി വിടാൻ തയ്യാറാണ് എന്ന് സ്റ്റെർലിങ്