സ്റ്റീവ് ബ്രൂസിനെ പുറത്താക്കുന്നത് വൈകും, വലിയ പരിശീലകനെ പകരക്കാരനായി ഉറപ്പിക്കാൻ ന്യൂകാസിൽ

സൗദി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഇംഗ്ലണ്ടിലെ വലിയ ക്ലബായി മാറാൻ ഒരുങ്ങുന്ന ന്യൂകാസിൽ അവരുടെ ഇപ്പോഴത്തെ പരിശീലകൻ സ്റ്റീവ് ബ്രൂസിനെ പുറത്താക്കാൻ വൈകും. തൽക്കാലം സ്റ്റീബ് ബ്രൂസ് തന്നെ പരിശീലകനായി തുടരട്ടെ എന്നാണ് ന്യൂകാസിൽ പുതിയ ഉടമകളുടെ തീരുമാനം. ഞായറാഴ്ച നടക്കുന്ന സ്പർസിനെതിരായ മത്സരത്തിൽ ബ്രൂസ് തന്നെയാകും ടീമിനെ നയിക്കുക. ഒരു പുതിയ പരിശീലകനെ ഉറപ്പിച്ച ശേഷം മാത്രമെ ന്യൂകാസിൽ ബ്രൂസിനെ പുറത്താക്കു‌കയുള്ളൂ.

ഇപ്പോൾ ന്യൂകാസിൽ വലിയ പരിശീലകരുമായി ചർച്ച നടത്തുന്നുണ്ട്. ഈ സീസണിൽ റിലഗേഷൻ ഒഴിവാക്കി അടുത്ത സീസണിൽ ഒരു വലിയ സ്ക്വാഡാക്കി ന്യൂകാസിലിനെ മാറ്റാൻ ആണ് പുതിയ ഉടമകൾ ശ്രമിക്കുന്നത്. കോണ്ടെ, സിദാൻ, തുടങ്ങിയ വലിയ പരിശീലകരുടെ പേർ ഇതിനകം തന്നെ ന്യൂകാസിലുമായി ബന്ധപ്പെട്ട് കേൾക്കുന്നുണ്ട്. മുൻ ചെൽസി പരിശീലകൻ ലമ്പാർഡ്, ബ്രൈറ്റന്റെ ഇപ്പോഴത്തെ പരിശീലകൻ ഗ്രഹാം പോട്ടർ എന്നിവരും ന്യൂകാസിലിന്റെ ലിസ്റ്റിൽ ഉണ്ട്.