ട്രാൻസ്ഫർ വിലക്കിനെതിരെ അപ്പീൽ നൽകി ചെൽസി

Photo:ChelseaFC

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് മേൽ ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്കിനു മേൽ ക്ലബ് അപ്പീൽ സമർപ്പിച്ചു. കോർട് ഓഫ് ആർബൊട്രാഷൻ ഓഫ് സ്പോർടിലാണ് ചെൽസി അപ്പീൽ നൽകിയത്. ചെൽസി ക്ലബിന് ഒരു വർഷത്തെ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്താൻ ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. 18 വയസ്സാവാത്ത താരങ്ങളെ ട്രാൻസ്ഫർ ചെയ്ത സംഭവമാണ് ചെൽസിക്ക് എതിരെ ഫിഫ നടപടി എടുക്കാൻ കാരണം.

അപ്പീൽ നൽകി കൊണ്ട് ഈ വിലക്ക് നീട്ടാൻ ആകുമെന്നാണ് ചെൽസി കരുതുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ എത്തിക്കാൻ ഈ അപ്പീൽ സഹായിക്കും എന്നും ചെൽസി കരുതുന്നു. ഹസാർഡ് ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ചെൽസിക്ക് വൻ താരങ്ങളെ സൈൻ ചെയ്യേണ്ടതായുണ്ട്. ഈ വിലക്ക് വന്നാൽ അതിനു സാധിക്കില്ല. അതാണ് ചെൽസി അപ്പീൽ നൽകാനുള്ള കാരണം.