ഇംഗ്ലണ്ടിൽ നിന്ന് യൂറോപ്പിലെ ആവേശമായി ചെൽസി, പുതിയ റെക്കോർഡ് കുറിച്ചു

- Advertisement -

യൂറോപ്യൻ ഫുട്‌ബോളിൽ വേറൊരു ഇംഗ്ലീഷ് ടീമിനും നേടാനാവാത്ത നേട്ടം സ്വന്തമാക്കി ചെൽസി. ഒരു സീസണിൽ 11 യൂറോപ്യൻ മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന റെക്കോർഡാണ് നീല പട സ്വന്തം പേരിലാക്കിയത്. സ്ളാവിയ പ്രാഗിനെതിരെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ജയത്തോടെയാണ് ചെൽസിക്ക് അപൂർവ്വ റെക്കോർഡ് സ്വന്തമായത്.

ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ച ചെൽസി അതിൽ 11 മത്സരങ്ങളും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലാകും. ഈ സീസണിൽ ചെൽസിക്ക് പ്രതീക്ഷയുള്ള ഏക കിരീടമാണ് യൂറോപ്പ ലീഗ്. ചെൽസിയുടെ ലണ്ടൻ എതിരാളികളായ ആഴ്സണലും അവർക്കൊപ്പം സെമി ഫൈനലിൽ എത്തിയിട്ടുണ്ട്. ഫ്രാങ്ക്ഫർട്ട് ആണ് ചെൽസിയുടെ സെമി ഫൈനൽ എതിരാളികൾ.

Advertisement