തനിക്ക് ചെൽസിയിൽ തുടരണം എന്ന് ഹിഗ്വയിൻ

- Advertisement -

അടുത്ത സീസണിലും ചെൽസി ജേഴ്സിയിൽ കളിക്കാൻ ആണ് ആഗ്രഹം എന്ന് അർജന്റീന സ്ട്രൈക്കർ ഹിഗ്വയിൻ. ഇപ്പോൾ ലോണടിസ്ഥാനത്തിലാണ് ഹിഗ്വയിൻ കളിക്കുന്നത്. തനിക്ക് ലണ്ടൻ നഗരം ഇഷ്ടപ്പെട്ടു എന്നും ഇവിടെ ജീവിക്കുന്നതിൽ സന്തോഷമുണ്ട് എന്നും ഹിഗ്വയിൻ പറഞ്ഞു. ജനുവരിയിൽ ചെൽസിയിൽ എത്തി എങ്കിലും ഹിഗ്വയിന് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല.

ഹിഗ്വയിന് കൂടുതൽ സമയം വേണം എന്ന് ചെൽസി പരിശീലകൻ സാരി നേരത്തെ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ ഫിസിക്കൽ സമീപനത്തൊടെ ഹിഗ്വയിന് ഇണങ്ങാൻ പറ്റുന്നില്ല എന്നും സാരി പറഞ്ഞിരുന്നു. പക്ഷെ ഹിഗ്വയിന്റെ സ്ഥിര ട്രാൻസ്ഫർ നടക്കുമോ എന്ന് ഉറപ്പില്ല. ചെൽസിക്ക് ഫിഫയുടെ ട്രാൻസ്ഫർ ബാൻ വരികയാണെങ്കിൽ സ്ഥിരകരാറിൽ ഹിഗ്വയിനെ സൈൻ ചെയ്യാൻ കഴിഞ്ഞേക്കില്ല.

Advertisement