അഷിത് കൃഷണയുടെ ഓർമ്മക്കായി ചെൽസി ഫാൻസ്‌ കേരളയുടെ ഫുട്ബോൾ ടൂർണമെന്റ്

- Advertisement -

ചെൽസി ആരാധകനായിരുന്നു അഷിത് കൃഷണയുടെ പേരിൽ ജില്ലാതല ഫുട്ബോൾ മത്സരം നടത്താൻ ഒരുങ്ങി ചെൽസി ഫാൻസ് കേരള. ജനുവരി 26ന് കൊച്ചിയിൽ വെച്ചാണ് ടൂർണമെന്റ് നടത്തുന്നത്. കാക്കനാട് ഗെയിം ടൗണിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. അഷിത് കൃഷണയുടെ പേരിൽ ചെൽസി ഫാൻസ്‌ കേരള നടത്തുന്ന രണ്ടാമത്തെ ടൂർണമെന്റാണ് ഇത്. കഴിഞ്ഞ തവണ കോഴിക്കോട് വെച്ചായിരുന്നു ടൂർണമെന്റ് നടന്നത്. കേരളത്തിൽ നിന്ന് 8 ടീമുകളും ചെൽസി ഫാൻസ്‌ ബെംഗളൂരു ഘടകത്തിന്റെ ടീമുമാണ് മത്സര രംഗത്തുള്ളത്.

ചെൽസി ഫാൻസ്‌ കേരളയുടെ മുൻനിരയിൽ ഉണ്ടായിരുന്ന അഷിത് കൃഷണ 2018 ഡിസംബർ 28ന് ഹൃദയസ്തംഭനം മൂലം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. തുടർന്ന് ഫുട്ബാളിനോടുള്ള അഷിത് കൃഷണയുടെ സ്നേഹവും അഭിനിവേശവും കണക്കിലെടുത്ത് പ്രിയ സ്നേഹിതന്റെ ഓർമ്മക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ ചെൽസി ഫാൻസ്‌ കേരള തീരുമാനിച്ചത്.

Advertisement