ടി20 ലോകകപ്പിനുള്ള യോഗ്യതാ നടപടികൾ പ്രഖ്യാപിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2021 ടി20 ലോകകപ്പിനുള്ള യോഗ്യത നടപടികൾ പ്രഖ്യാപിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. അഞ്ച് മേഖലകളിലായി 11 പ്രാദേശിക യോഗ്യത ടൂർണമെന്റുകൾ നടത്താനാണ് ഐ.സി.സിയുടെ പദ്ധതി. ഇതിൽ നിന്ന് 8 ടീമുകൾ ഗ്ലോബൽ യോഗ്യത മത്സരങ്ങൾക്ക് യോഗ്യത നേടും. കൂടാതെ 2020ലെ ടി20 ലോകകപ്പിൽ അവസാന സ്ഥാനത്തുള്ള നാല് ടീമുകളും 2020 ജനുവരി 1ന്  മികച്ച റാങ്കിങ് ഉള്ള 4 ടീമുകളും ഗ്ലോബൽ യോഗ്യത ടൂർണമെന്റിന് യോഗ്യത നേടും. നിലവിൽ സിംബാബ്‌വെ, നേപ്പാൾ, യു.എ.ഇ, ഹോങ്കോങ് എന്നീ ടീമുകളാണ് ഈ സ്ഥാനത്ത് ഉള്ളത്.

തുടർന്ന് നാല് യോഗ്യത സ്ഥാനങ്ങൾക്ക് വേണ്ടി 16 ടീമുകൾ രണ്ട് ഗ്രൂപ്പുകളായിട്ടുള്ള ഗ്ലോബൽ യോഗ്യത ടൂർണമെന്റുകളും ഐ.സി.സി നടത്തും. ഇതിൽ നിന്ന് ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ 2021ലെ ടി20 ലോകകപ്പിന് യോഗ്യത നേടും. നേരത്തെ നടന്നുവന്നിരുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പകരമാണ് ഐ.സി.സി പുതിയ ടൂർണമെന്റ് കൊണ്ടുവന്നത്. നേരത്തെ 8 ടീമുകൾ മത്സരിച്ചിരുന്ന ടൂർണമെന്റിൽ നിന്ന് വിപിന്നമായി 16 ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരക്കും.