പെനാൾട്ടിയിൽ വെസ്റ്റ് ബ്രോമിനെ തോൽപ്പിച്ച് ആസ്റ്റൺ വില്ല പ്ലേ ഓഫ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടാൻ വേണ്ടിയുള്ള പ്ലേ ഓഫ് ഫൈനലിലെ ആദ്യ സ്ഥാനം ഉറപ്പിച്ച് ആസ്റ്റൺ വില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ വെസ്റ്റ് ബ്രോമിനെ തോൽപ്പിച്ച് ആണ് ആസ്റ്റൺ വില്ല ഫൈനലിലേക്ക് കടന്നത്. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ വെച്ച് 2-1ന് ആസ്റ്റൺ വില്ല വിജയിച്ചിരുന്നു.

ഇന്ന് രണ്ടാം പാദത്തിൽ നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും വെസ്റ്റ് ബ്രോം 1-0 എന്ന സ്കോറിന് മുന്നിലായിരുന്നു. അഗ്രിഗേറ്റ് സ്കോർ 2-2 എന്നായതിനാൽ ആണ് കളി പെനാൾട്ടിയിൽ എത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നാൺ ആസ്റ്റൺ വില്ല വിജയിച്ചത്. ഇന്ന് കളിയുടെ ആദ്യ പകുതിയിൽ ഡോസൺ നേടിയ ഗോളിലായിരുന്നു വെസ്റ്റ് ബ്രോം മുന്നിൽ എത്തിയത്.

കളി വെസ്റ്റ് ബ്രോം നിയന്ത്രിക്കുന്ന സമയത്ത് വെസ്റ്റ് ബ്രോം താരം ക്രിസ് ബ്രണ്ടിന് ചുവപ്പ് കിട്ടിയതോടെ ആണ് കളി മാറിയത്. വെസ്റ്റ് ബ്രോം കീപ്പറുടെ മികവ് കൊണ്ട് മാത്രമാണ് കളി പെനാൾട്ടി വരെ എത്തിയത്. പക്ഷെ ഷൂട്ടൗട്ടിൽ ആ കഴിവ് തുടരാൻ ആയില്ല. ലീഡ്സും ഡെർബിയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ആകും ആസ്റ്റൺ വില്ല ഫൈനലിൽ നേരിടുക.