പെപ് ഗ്വാർഡിയോളയ്ക്ക് വീണ്ടും പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം വർഷവും പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയെ കിരീട നേട്ടത്തിൽ എത്തിച്ചതിനാണ് പെപിനെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കോച്ചായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിലും കിരീടവും ഈ പുരസ്കാരവും പെപിന് തന്നെ ആയിരുന്നു.

98 പോയന്റുമായായിരുന്നു മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയത്. 97 പോയന്റുള്ള ലിവർപൂൾ രണ്ടാമതും വന്നു‌. ഈ പുരസ്കാരം നേടിയതിൽ സന്തോഷം ഉണ്ടെന്നും ഈ പുരസ്കാരം തന്റെ കളിക്കാരുമായി പങ്കുവെക്കും എന്നും അവരാണ് യഥാർത്ഥ പോരാളികൾ എന്നും പെപ് പറഞ്ഞു. വോൾവ്സ് പരിശീലകൻ നൂനോ, ലിവർപൂൾ പരിശീലകൻ ക്ലോപ്പ്, സ്പർസ് പരിശീലകൻ പോചടീനോ എന്നിവരെ പിന്തള്ളിയാണ് പെപ് പുരസ്കാരം സ്വന്തമാക്കിയത്.