മിട്രോവിചിന് ഫുൾഹാമിൽ പുതിയ കരാർ

ക്ലബ് വിടുമെന്ന് കരുതിയ അലക്സാണ്ടർ മിട്രോവിച് ഫുൾഹാമിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024വരെ നീണ്ടു നിൽക്കുന്ന കരാറാണ് മിട്രോവിച് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടതോടെ താരം ക്ലബ് വിടുമെന്നായിരുന്നു കരുതിയത്. 24കാരനായ മിട്രോവിച് ആയിരുന്നു കഴിഞ്ഞ സീസണിലെ ഫുൾഹാമിന്റെ ടോപ്പ് സ്കോറർ.

പ്രീമിയർ ലീഗിൽ 11 ഗോളുകൾ മിട്രോവിച് നേടിയിരുന്നു. 2017-18 സീസണിൽ ഫുൾഹാമിന് ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രൊമോഷൻ നേടിക്കൊടുത്തതിൽ മിട്രോവിചിന് വലിയ പങ്കുണ്ടായിരുന്നു. അതാവർത്തിക്കാൻ ആകും പുതിയ കരാർ ഒപ്പുവെച്ച മിട്രോവിചിന്റെ ലക്ഷ്യം. സെർബിയൻ താരമായ മിട്രോവിച് രാജ്യത്തിനായി 25 ഗോളുകൾ നേടിയിട്ടുള്ള താരൻൽമ് കൂടിയാണ്.

Previous articleവിമർശനങ്ങൾ അതിരു കടന്നു, മെസ്സിക്ക് രണ്ട് വർഷം വരെ വിലക്ക് വന്നേക്കും
Next articleമഡഗാസ്കറിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു