വിമർശനങ്ങൾ അതിരു കടന്നു, മെസ്സിക്ക് രണ്ട് വർഷം വരെ വിലക്ക് വന്നേക്കും

കോപ അമേരിക്കയിൽ അഴിമതി ഉണ്ട് എന്ന തരത്തിൽ മെസ്സി നടത്തിയ വിമർശനങ്ങൾ മെസ്സിക്ക് വൻ തിരിച്ചടി നൽകിയേക്കും. ഇന്നലെ കോപ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനു ശേഷമായിരുന്നു മെസ്സി ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷന് എതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയത്.

ഈ കോപ അമേരിക്ക ബ്രസീൽ വിജയിക്കും എന്നും ബ്രസീൽ കിരീടം നേടാൻ വേണ്ടിയാണ് ഈ ടൂർണമെന്റ് നടത്തുന്നത് എന്നും മെസ്സി വിമർശിച്ചിരുന്നു. ഇത്തരം അഴിമതികളുടെ ഭാഗമാകാൻ താല്പര്യമില്ലാത്തതിനാൽ ആണ് താൻ തന്റെ മൂന്നാം സ്ഥാനത്തിനായുള്ള മെഡൽ വാങ്ങാതിരുന്നത് എന്നും മെസ്സി ഇന്നലെ പറഞ്ഞിരുന്നു. റഫറിയിങ് തീരുമാനങ്ങളും പിച്ച് ഒരുക്കിയതും ഒക്കെ ചൂണ്ടിക്കാണിച്ചായിരുന്നു മെസ്സിയുടെ വിമർശനങ്ങൾ.

എന്നാൽ ഈ വിമർശനങ്ങൾ ഗുരുതരമാണെന്നും അഴിമതി ആരോപണം നടത്തിയ മെസ്സിക്ക് എതിരെ നടപടി വേണമെന്നും അസോസിയേഷൻ അംഗങ്ങൾക്ക് ഇടയിൽ ചർച്ചകൾ ഉയരുന്നുണ്ട്. രണ്ട് വർഷം വരെ മെസ്സിയെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിലക്കാൻ സാധ്യതയുണ്ട് എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത്തരത്തിൽ ഒരു കടുത്ത തീരുമാനം ഉണ്ടാകില്ല എന്നാണ് അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്.

Previous articleഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ, ഗോൾഡൻ റപിനോ!!
Next articleമിട്രോവിചിന് ഫുൾഹാമിൽ പുതിയ കരാർ