മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ നോട്ടിങ്ഹാം ഫോറസ്റ്റ് വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്ഫീൽഡർ റോയ് കീൻ നോട്ടിങ്ഹാം ഫോറസ്റ്റ് വിട്ടു. മാർട്ടിൻ ഒ നീലിന്റെ സഹ പരിശീലകനായായിരുന്നു നോട്ടിങ്ങ്ഹാം ഫോറസ്റ്റിൽ റോയ് കീൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ തന്റെ പരിശീലക ഭാവി നോക്കാൻ വേണ്ടി ക്ലബ് വിടുകയാണെന്ന് കീൻ ഇന്ന് അറിയിച്ചു. മുഖ്യ പരിശീലകനായി പുതിയ ക്ലബിൽ ദൗത്യം ഏറ്റെടുക്കാനാണ് കീൻ ക്ലബ് വിടുന്നത് എന്നാണ് അറിയുന്നത്.

അഞ്ചു മാസം മാത്രമാണ് കീൻ നോട്ടിങ്ഹാം ഫോറസ്റ്റിൽ പ്രവർത്തിച്ചത്. മുമ്പ് അയർലണ്ടിന്റെ പരിശീലകരായും ഒ നീലിന്റെ ഒപ്പം റോയ് കീൻ ഉണ്ടായിരുന്നു. നോട്ടിങ്ഹാമിൽ എത്തും മുമ്പ് അഞ്ചു വർഷമായി ഒ നീലും കീനുമായിരുന്നു അയർലണ്ടിനെ പരിശീലിപ്പിച്ചത്. കീൻ പ്രീമിയർ ലീഗ് ക്ലബിലേക്ക് എത്തുമെന്നും സൂചനകൾ ഉണ്ട്‌