ഹകിം സിയെച് തിളക്കത്തിൽ അയാക്സിന് വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അയാക്സിന് വിജയം. ഇന്നലെ ഫ്രാൻസിൽ ചെന്ന് ലിലെയെ നേരിട്ട അയാക്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. കഴിഞ്ഞ സീസണിൽ സെമി വരെ എത്തിയിരുന്ന അയാക്സ് ഈ വിജയത്തോടെ പ്രീക്വാർട്ടറിന് അടുത്തെത്തി. ഗ്രൂപ്പിൽ ഇപ്പോൾ 5 മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി ഒന്നാമത് നിൽക്കുകയാണ് അയാക്സ്. അവസാന മത്സരത്തിൽ വലൻസിയക്ക് എതിരെ ഒരു സമനില എങ്കിലും നേടിയാൽ അയാക്സിന് പ്രീക്വാട്ടർ ഉറപ്പിക്കാം.

ഇന്നലത്തെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഹകീം സിയെച് ആയിരുന്നു. ഒരു സുന്ദര ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ സിയെചിനായി. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ടാഡിചിന്റെ പാസിൽ നിന്നായിരുന്നു സിയെചിന്റെ ഗോൾ. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ പ്രോമെസിലൂടെ അയാക്സ് രണ്ടാം ഗോളും നേടി. സിയെച് ആയിരുന്നു ആ ഗോൾ അവസരം ഒരുക്കിയത്.

Advertisement