സ്വന്തം ഗ്രൗണ്ടിൽ നാപോളിക്കെതിരെ സമനിലയിൽ കുടുങ്ങി ലിവർപൂൾ

Photo: Twitter/@LFC
- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പിക്കാൻ ലിവർപൂൾ ഇനിയും കാത്തിരിക്കണം. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ നാപോളിയോട് സമനില വഴങ്ങിയതോടെയാണ് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ലിവർപൂൾ അവസാന ഗ്രൂപ്പ് ഘട്ട മത്സരം വരെ കാത്തിരിക്കേണ്ടി വന്നത്. മത്സരം 1-1ന് സമനിലയിലാണ് അവസാനിച്ചത്.

മികച്ച രീതിയിൽ പ്രതിരോധം തീർത്ത നാപോളിയെ മറികടക്കാൻ സ്വന്തം ഗ്രൗണ്ടിൽ ലിവർപൂളിനായില്ല. ആദ്യ പകുതിയിൽ മെർട്ടൻസിന്റെ ഗോളിൽ നാപോളിയാണ് മത്സരത്തിൽ മുൻപിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ ലോവറനിലൂടെ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ മുഴുവൻ സമയവും നാപോളിയുടെ പെനാൽറ്റി ബോക്സിൽ മത്സരം നടന്നിട്ടും വിജയ ഗോൾ കണ്ടെത്താൻ ലിവർപൂളിനായില്ല.

നിലവിൽ 5 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ലിവർപൂൾ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തിൽ ലിവർപൂൾ സാൽസ്ബർഗിനെ നേരിടും. ഗ്രൂപ്പിൽ 9 പോയിന്റുമായി നാപോളിയാണ് രണ്ടാം സ്ഥാനത്ത്.

Advertisement