ഷാൽകെയെ പരാജയപ്പെടുത്തി എഫ്‌സി പോർട്ടോ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഷാൽകെയെ പരാജയപ്പെടുത്തി എഫ്‌സി പോർട്ടോ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോയൽ ബ്ലൂസിനെ പോർട്ടോ പരാജയപ്പെടുത്തിയത്. മിലിറ്റോ, കൊറോണ,മൗസ മറെഗ എന്നിവരാണ് പോർട്ടോക്ക് വേണ്ടി ഗോളടിച്ചത്.

നബീൽ ബെന്റലേബ് ആണ് ഷാൽകെയുടെ ആശ്വാസ ഗോൾ നേടിയത്. ലോക്കോമോട്ടിവ് മോസ്കോയുടെ മത്സര വിജയത്തിന് ശേഷം പോർട്ടോയും ഷാൽകെയും പ്രീ ക്വാർട്ടറിൽ കിടന്നതിനാൽ പേരിനു മാത്രമായിരുന്നു ഈ ഏറ്റുമുട്ടൽ. ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് പോർട്ടോ നോക്ക്ഔട്ടിൽ കടക്കുന്നത്.

Advertisement