ഫാൽക്കാവോയെ ആദരിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

മൊണാക്കോയ്‌ക്കെതിരെയാ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മൊണാക്കോ താരം ഫാൽക്കാവോയെ അത്ലറ്റിക്കോ മാഡ്രിഡ് ആദരിച്ചു. മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരമായ ഫാൽക്കാവോയെ ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫ് നൽകിയാണ് ആദരിച്ചത്.

ക്ലബ് വിട്ടതിൽ പിന്നീട് ആദ്യമായിട്ടാണ് ഫാൽക്കാവോ മാഡ്രിഡിൽ എത്തുന്നത്. അത്ലറ്റിക്കോയ്ക്ക് വേണ്ടി രണ്ടു സീസണിൽ കളിച്ച ഫാൽക്കാവോ 91 മത്സരങ്ങളിൽ 70 ഗോളടിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം യൂറോപ്പ ലീഗ് (2011/12), യുവേഫ സൂപ്പർ കപ്പ് (2012) കോപ്പ ഡെൽ റെയ് (2012/13) എവ്വിവ നേടിയിട്ടുണ്ട്.

Advertisement