യങ് ബോയ്സിനെ തകർത്ത് ഉനയ് എമറെയുടെ വിയ്യറയൽ

20211021 013154

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ഉനയ് എമറെയുടെ വിയ്യറയൽ. സ്വിസ് ക്ലബ് യങ് ബോയ്സിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സ്പാനിഷ് ക്ലബ് തകർത്തത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ യെരമി പിനോയുടെ ഹെഡറിലൂടെ വിയ്യറയൽ മുന്നിലെത്തി. അൽഫോൻസോ പെട്രസയുടെ ക്രോസിൽ നിന്നായിരുന്നു പിനോയുടെ ഗോൾ. തുടർന്ന് 10 മിനിറ്റിനുള്ളിൽ ഡാനിയേൽ പരെഹോയുടെ ക്രോസിൽ നിന്നു മറ്റൊരു ഹെഡറിലൂടെ ജെറാർഡ് മൊറേനോ സ്പാനിഷ് ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടു ഗോൾ വഴങ്ങിയ ശേഷം ഗോൾ തിരിച്ചടിക്കാൻ നിരന്തരം പരിശ്രമിക്കുന്ന യങ് ബോയ്സിനെ ആണ് മത്സരത്തിൽ കണ്ടത്.

ഇതിന്റെ ഫലം ആയിരുന്നു 77 മിനിറ്റിൽ ഫാബിയൻ റൈഡറിന്റെ പാസിൽ നിന്നു മെചക് എലിയ നേടിയ ഗോൾ. തിരിച്ചു വരാൻ ആവും എന്നു യങ് ബോയ്സ് പ്രതീക്ഷിച്ചു എങ്കിലും പകരക്കാരൻ ആയി ഇറങ്ങിയ ആൽബർട്ടോ മൊറേനോ 88 മിനിറ്റിൽ വിയ്യറയലിന് മൂന്നാം ഗോൾ സമ്മാനിച്ചു ജയം ഉറപ്പിച്ചു. തുടർന്ന് 92 മിനിറ്റിൽ ജെറാർഡ് മൊറേനോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സാമുവൽ ചുകുവെസെ വിയ്യാറായലിന്റെ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഓരോ വീതം ജയവും സമനിലയും പരാജയവും ഉള്ള വിയ്യറയൽ മൂന്നാം സ്ഥാനത്ത് ആണ്. അതേസമയം ഒരു ജയവും രണ്ടു പരാജയവും ഉള്ള യങ് ബോയ്സ് നാലാമതും.

Previous articleഇരട്ട ഗോളുകളുമായി സാനെ, ബെൻഫികയെ തകർത്ത് ബയേൺ മ്യൂണിക്ക്
Next article“റൊണാൾഡോ ഗ്രൗണ്ടിൽ അധ്വാനിക്കുന്നില്ല എന്ന് പറയുന്നവർ ഈ മത്സരം കാണണം” – ഒലെ