റയലിന് തിരിച്ചടി, മാഴ്സെലോ ചാമ്പ്യൻസ് ലീഗ് മത്സരത്തിനില്ല

Jyotish

റയൽ മാഡ്രിഡിന് വില്ലനായി പരിക്ക്. ബ്രസീലിയൻ സൂപ്പർ താരം മാഴ്സലോയുടെ പരിക്കാണ് ഇപ്പോൾ സിനദിൻ സിദാന് തലവേദനയായത്. പരിശീലനത്തിനിടെ ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ചുറി കാരണം രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരവും മാഴ്സലോയ്ക്ക് നഷ്ടമാകും. റയലിന്റെ അവസാന നാല് മത്സരങ്ങളിലും മാഴ്സലോ കളിച്ചിരുന്നില്ല. മാഴ്സലോ, അസെൻസിയോ, ഡിയാസ് എന്നിവരാരും മാഡ്രിഡ് ഡെർബിയിലും കളിച്ചിരുന്നില്ല.

ഫെർലാണ്ട് മെൻഡിയും പരിക്ക് കാരണം പുറത്തിരിക്കുന്നതിനാൽ ലെഫ്റ്റ് ബാക്കായി നാചോയേയോ അൽവരോ ഒഡ്രിയോസോളയേയോ ആവും സിദാൻ ഇറക്കുക. ബെൽജിയൻ ടീമായ ക്ലബ്ബ് ബ്രൂഗിനെതിരാണ് റയലിന്റെ മത്സരം. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ പിഎസ്ജിയോട് നാണംകെട്ട തോൽവിയാണ് റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയത്. ഇസ്കോയും മോഡ്രിചും പരിക്ക് മാറിയെത്തിയത് റയൽ മാഡ്രിഡിന് ആശ്വാസമാകും.