ചാമ്പ്യൻസ് ലീഗിൽ വൻ പോരുകൾ, ലിവർപൂൾ വീണ്ടും റയലിന് എതിരെ, മെസ്സി ബയേണെതിരെ

Newsroom

Picsart 22 11 07 16 56 52 940
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ തീരുമാനമായി. ഇന്ന് നടന്ന ഡ്രോയിൽ വലിയ പോരാട്ടങ്ങൾ ആണ് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസൺ ഫൈനലിന്റെ ആവർത്തനമായ ലിവർപൂൾ റയൽ മാഡ്രിഡ് പോരാട്ടം ആകും ഏറ്റവും ആവേശകരം.

റയൽ മാഡ്രിഡ് ലിവർപൂളിനെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ്ഗ് ഫൈനലിൽ 1-0ന് പരാജയപ്പെടുത്തി കൊണ്ട് കിരീടം നേടിയിരുന്നു. അതിനു മൂന്ന് വർഷം മുമ്പും ഇരു ടീമുകളും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വന്നിരുന്നു. ആഞ്ചലോട്ടിയും ക്ലോപ്പും നേർക്കുനേർ വരുന്ന പോരാട്ടം ആവേശകരമാകും എന്ന് ഉറപ്പ്.

0 Fbl Eur C1 Liverpool Real Madrid

പി എസ് ജിയും ബയേണും തമ്മിലുള്ള പോരാട്ടം ആണ് മറ്റൊരു വലിയ പോരാട്ടം. ലയണൽ മെസ്സി ഒരു ഇടവേളക്ക് ശേഷം ബയേണെ നേരിടുന്നത് പല കണക്കുകളും തീർക്കാൻ കൂടിയാകും.

രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ചെൽസിക്ക് ബൊറൂസിയ ഡോർട്മുണ്ട് ആണ് പ്രീക്വാർട്ടറിലെ എതിരാളി. എ സി മിലാന് പ്രീക്വാർട്ടറിലെ എതിരാളി സ്പർസ് ആണ്. ഇന്റർ മിലാൻ പോർച്ചുഗീസ് ക്ലബായ പോർട്ടോയെ നേരിടും.

Images (1)

ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ലബായ ആർ ബി ലൈപ്സിഗിനെ നേരിടും. ബെൽജിയൻ ക്ലബ് ബ്രൂജെയ്ക്ക് പോർച്ചുഗീസ് ക്ലബ് ബെൻഫിക ആണ് എതിരാളി. സീരി എയിൽ തകർക്കുന്ന നാപോളി ഫ്രാങ്ക്ഫർടിനെയും നേരിടും.

𝗢𝗙𝗙𝗜𝗖𝗜𝗔𝗟: Round of 16 draw:

🇩🇪 RB Leipzig vs. Man City 🏴󠁧󠁢󠁥󠁮󠁧󠁿
🇧🇪 Club Bruges vs. Benfica 🇵🇹
🏴󠁧󠁢󠁥󠁮󠁧󠁿 Liverpool vs. Real Madrid 🇪🇸
🇮🇹 AC Milan vs. Tottenham 🏴󠁧󠁢󠁥󠁮󠁧󠁿
🇩🇪 Dortmund vs. Chelsea 🏴󠁧󠁢󠁥󠁮󠁧󠁿
🇮🇹 Inter vs. Porto 🇵🇹
🇫🇷 PSG vs. Bayern Munich 🇩🇪
🇮🇹 Napoli vs Frankfurt 🇩🇪