ഇന്ത്യ പാകിസ്താൻ ഫൈനൽ വേണം എന്ന് ഡി വില്ലിയേഴ്സ്

ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താൻ ഫൈനൽ ആണ് തന്റെയും ആഗ്രഹം എന്ന് എ ബി ഡിവില്ലിയേഴ്സ്. ട്വിറ്ററിലൂടെ ആണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ലോകകപ്പ് ഫൈനൽ ആരാകും എന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞത്. ട്വിറ്ററിൽ ഇതു സംബന്ധിച്ച് ഒരു വോട്ടെടുപ്പും ഡി ല്ലിയേഴ്സ് നടത്തി.

Picsart 22 11 07 16 06 44 388

ഒരു ഫാന്റസി ഫൈനൽ ആകും ഇത്! ഇതുവരെ 70% പേർ ഇന്ത്യ പാകിസ്താൻ ഫൈനൽ വേണം എന്ന് വോട്ട് ചെയ്തിട്ടുണ്ട് എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു ‌ എന്നാൽ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും ഈ ഫൈനലിനു മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടാകും എന്ന് എ ബി ഡി പറഞ്ഞു.

ടീമുകൾ മികച്ച ഫോമിലാണ് എന്നും. രണ്ട് ഇതിഹാസ സെമി ഫൈനൽ പോരാട്ടങ്ങളായിരിക്കും നടക്കുക എന്നും ഡി വില്ലിയേഴ്സ് പറഞ്ഞു. എന്റെ വോട്ട് ഇന്ത്യ/പാക് ഫൈനലിനു വേണ്ടിയുള്ളതാണ്, അത് ഒരു തകർപ്പൻ മത്സരം ആകും എന്ന് ഡിവില്ലിയേഴ്സ് ട്വീറ്റ് ചെയ്തു.