“ചാമ്പ്യൻസ് ലീഗ് ലോകകപ്പ് പോലെ, ഇനി എല്ലാം ഫൈനൽ”

Newsroom

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജുകൾ ലോകകപ്പ് ഫുട്ബോൾ പോലെയാണ് എന്ന് പെപ് ഗ്വാർഡിയോള. പതിവായുണ്ടായിരുന്ന രണ്ട് പാദങ്ങളുള്ള മത്സരങ്ങൾ മാറ്റി ഒറ്റ പാദമുള്ള മത്സരമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇനി എല്ലാ മത്സരങ്ങളും ഫൈനൽ പോലെയാണെന്ന് പെപ് ഗ്വാർഡിയോള പറയുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഫൈനൽ ലിയോണിന് എതിരെ ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക് കടന്നിരുന്നു. ഇനി ക്വാർട്ടറിൽ ലിയോണിനെ ആണ് സിറ്റിക്ക് നേരിടാനുള്ളത്. ചാമ്പ്യൻസ് ലീഗ് വളരെ ബുദ്ധിമുട്ടുള്ള ടൂർണമെന്റ് ആണെന്നും അതുകൊണ്ട് തന്നെ വിജയിക്കുക പ്രയാസമാണെന്നും ഗ്വാർഡിയോള പറഞ്ഞു. സിറ്റി കിരീടം നേടിയില്ല എങ്കിൽ അത് അത്ര വലിയ നിരാശ ആയിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.