രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മാറ്റിവെച്ചു

- Advertisement -

കൊറോണ വൈറസ് കാരണം രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കേണ്ട റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി മത്സരവും ലിയോണും യുവന്റസും തമ്മിലുള്ള മത്സരവുമാണ് ഉപേക്ഷിച്ചത്. യുവന്റസ് ക്ലബും റയൽ മാഡ്രിഡ് ക്ലബും ഇപ്പോൾ കൊറോണ കാരണം നിരീക്ഷണത്തിലാണ്. യുവന്റസിൽ സെന്റർ ബാക്കായ റുഗാനിക്ക് കൊറൊണാ സ്ഥിതീകരിച്ചിരുന്നു. അതുകൊണ്ട് യുവന്റ്സ് താരങ്ങൾ എല്ലാം നിരീക്ഷണത്തിലാണ്.

റയൽ മാഡ്രിഡ് ക്ലബിൽ അവരുടെ ബാസ്കറ്റ്ബോൾ താരത്തിനാണ് വൈറസ് സ്ഥിതീകരിച്ചത്. ഇത് കാരണം റയൽ മാഡ്രിഡ് പരിശീലനം ഉൾപ്പെടെ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ മത്സരങ്ങൾ മാത്രമല്ല ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗുമെല്ലാം ഒരു മാസത്തേക്ക് നിർത്തിവെക്കുന്നത് യുവേഫ ആലോചിക്കുകയാണ്. നാളെ ഇതു സംബന്ധിച്ച് തീരുമാനം വന്നേക്കും.

Advertisement