ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ ആരാണ് യൂറോപ്പിന്റെ രാജാക്കന്മാർ എന്ന് അറിയാനുള്ള പോരാട്ടമാണ്. ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടും റയൽ മാഡ്രിഡും ആണ് ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇന്ന് ഇറങ്ങുന്നത്. 27 വർഷത്തിനു ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ഡോർട്മുണ്ട് ലക്ഷ്യമിടുന്നത് എങ്കിൽ റയൽ മാഡ്രിഡ് അവരുടെ 15-ാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
പാരീസ് സെൻ്റ് ജെർമെയ്‌നെ തോൽപ്പിച്ച് ആയിരുന്നു ഡോർട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ആണ് റയൽ ഫൈനലിലേക്ക് എത്തിയത്.
ഇന്ന് ഡോർട്മുണ്ടിനായി മാർക്കോ റിയൂസിന്റെ അവസാന മത്സരം ആയിരിക്കും. മറുവശത്ത് ക്രൂസിന്റെയും നാചോയുടെയും റയൽ മാഡ്രിഡിനായുള്ള അവസാന മത്സരവുമാകും ഇത്. ഇന്ന് റയലിനായി കോർതോ ആകും വലകാക്കുക എന്ന് പരിശീലകൻ ആഞ്ചലോട്ടി അറിയിച്ചിട്ടുണ്ട്. ലുനിൻ ബെഞ്ചിൽ ആയിരിക്കും. പരിക്ക് കാരണം ഔറേലിയൻ ചൗമേനി ഇന്ന് റയലിനായി കളിക്കില്ല.
രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി 2വിൽ കാണാം. സോണി ലൈവിലും ജിയോ ടിവിയും ലൈവ് സ്ട്രീം ചെയ്തും കളി കാണാം.