വീണ്ടും ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ഫൈനൽ!!

Images (85)
Image Credit: Twitter
- Advertisement -

യൂറോപ്പിൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇംഗ്ലീഷ് ഫൈനൽ. ഇന്ന് ചെൽസി വിജയിച്ചു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതോടെ ഒരു ഇംഗ്ലീഷ് ഫൈനൽ കൂടെ ചാമ്പ്യൻസ് ലീഗിൽ വന്നിരിക്കുകയാണ്. കഴിഞ്ഞ സീസണ് മുമ്പത്തെ സീസണിൽ ലിവർപൂളും സ്പർസും ഫൈനലിൽ എത്തിയപ്പോൾ ആയിരുന്നു ഇതുപോലുള്ള ഒരു സാഹചര്യം വന്നത്. അന്ന് ലിവർപൂൾ ആയിരുന്നു ചാമ്പ്യന്മാരായത്.

2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഇതുപോലെ ഒരു ഇംഗ്ലീഷ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വന്നിരുന്നു. അന്ന് ചെൽസിയെ തോൽപ്പിച്ച് യുണൈറ്റഡ് കിരീടം നേടുകയായിരുന്നു. 2012നു ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. പി എസ് ജിയെ മറികടന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ആകട്ടെ ഇത് ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലുമാണ്‌.

ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല യൂറൊപ്പ ലീഗിലും ഇത്തവണ ഇംഗ്ലീഷ് ഫൈനൽ ആകാൻ സാധ്യതയുണ്ട്. അവിടെ സെമി ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു നിൽക്കുകയാണ്. ആഴ്സണൽ സെമിയിൽ വിയ്യറയലിനെയും നേരിടുന്നുമുണ്ട്.

Advertisement