മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് റോമിൽ, അത്ഭുതങ്ങൾ നടക്കുമോ

20210430 021725
- Advertisement -

യൂറോപ്പ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എ എസ് റോമയെ നേരിടും. ഫൈനൽ ഏതാണ്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഫൈനൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോമിൽ എത്തുന്നത്. ആദ്യ പാദത്തിൽ നേർക്കുനേർ വന്നപ്പോൾ യുണൈറ്റഡ് 6-2ന്റെ വലിയ വിജയം റോമക്ക് എതിരെ നേടിയിരുന്നു. അത്ര വലിയ സ്കോറിനെ മറികടക്കാൻ റോമ ഇന്ന് അത്ഭുതം കാണിക്കേണ്ടി വരും.

ഈ കഴിഞ്ഞ വാരാന്ത്യത്തിൽ മത്സരം ഇല്ലാതിരുന്നതിനാൽ ഒരാഴ്ചത്തെ വിശ്രമത്തോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുന്നത്. കവാനിയും ബ്രൂണോയും പോഗ്ബയും ഒക്കെ ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകും. നാലു ഗോളുകളുടെ വ്യത്യാസത്തിൽ എങ്കിലും ജയിക്കുക എന്നത് മാത്രമാണ് റോമയുടെ മുന്നിലുള്ള വഴി. റോമ നിരയിൽ ഇന്ന് ഗോൾ കീപ്പർ പോ ലോപസ് പരിക്ക് കാരണം ഉണ്ടാകില്ല. മാഞ്ചസ്റ്റർ നിരയിൽ ജെയിൻസും പരിക്കേറ്റ് പുറത്താണ്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം‌.

Advertisement