ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്സലോണക്ക് നിരാശ. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് ഒരു ഗോൾ പോലും നേടാൻ ആയില്ല. സ്ലാവിയയുടെ പോരാട്ട വീര്യത്തിനു മുന്നിൽ ഗോൾ രഹിത സമനിലയാണ് ബാഴ്സലോണ വഴങ്ങിയത്. നേരത്തെ ഗ്രൂപ്പിൽ ഇന്റർ മിലാനെയും സ്ലാവിയ സമനിലയിൽ തളച്ചിരുന്നു.
ഇന്ന് സുവാരസിന്റെ അഭാവത്തിൽ ഡെംബലെ, ഗ്രീസ്മൻ, മെസ്സി എന്നിവരാണ് ബാഴ്സലോണ അറ്റക്കിംഗിനെ നയിച്ചത്. പക്ഷെ സ്ലാവിയയെ വലിയ സമ്മർദ്ദത്തിൽ ആക്കാൻ മാത്രമുള്ള കളിയൊന്നും ബാഴ്സലോണ ഇന്ന് കളിച്ചില്ല. മെസ്സിയുടെ ഒരു ഷോട്ട് ബാറിൽ തട്ടിയത് ഒഴിച്ചാൽ വലിയ അവസരങ്ങൾ ഒന്നും ബാഴ്സലോണ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡെംബലയെ മാറ്റി അൻസുവിനെ കൊണ്ടു വന്നെങ്കിലും കാര്യമുണ്ടായില്ല. സമനില വഴങ്ങി എങ്കിലും ഇപ്പോഴും ബാഴ്സ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.