വെംബ്ലിയിൽ ഇന്റർ- സ്പർസ് പോരാട്ടം

na

ചാമ്പ്യൻസ് ലീഗ് മരണ ഗ്രൂപ്പിൽ പെട്ട ഇന്റർ മിലാനും സ്പർസിനും ഇന്ന് നിർണായക പോരാട്ടം. ബാഴ്സയും പി എസ് വിയും കൂടി അടങ്ങുന്ന ഗ്രൂപ്പിൽ ബാഴ്സ നോകൗട്ട് ഉറപ്പിച്ചിരിക്കെ ശേഷിക്കുന്ന ഏക സ്പോട്ടിനായി ഇരു ടീമുകൾക്കും ഇത് നിർണായക അവസരമാകും. നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.

ഗ്രൂപ്പിൽ 2 മത്സരങ്ങൾ ശേഷിക്കെ തങ്ങളെക്കാൾ 3 പോയിന്റ് മുകളിലുള്ള ഇന്ററിനെ ഇന്ന് മറികടക്കാൻ ആയില്ലെങ്കിൽ സ്പർസിന്റെ നോകൗട്ട് പ്രതീക്ഷകൾക്ക് അവസാനമാകും. മിലാനിൽ നടന്ന മത്സരത്തിൽ 2 ഗോളുകളുടെ ലീഡ് സ്പർസ് നഷ്ടപ്പെടുത്തിയിരുന്നു. ഇത് അവർത്ഥിക്കാതിരിക്കാനാവും അവരുടെ ശ്രമം.

സ്പർസ് നിരയിൽ സസ്‌പെൻഷൻ മാറി ഹ്യുഗോ ലോറിസ് ആദ്യ ഇലവനിൽ തിരിച്ചെത്തും. എങ്കിലും ട്രിപ്പിയർ, റോസ് എന്നുവർക്ക് പരിക്കുണ്ട്. ഇന്റർ ടീമിൽ വൃസാൽക്കോ പരിക്കേറ്റ് പുറത്താണ്.