ശ്രദ്ധ പരമ്പര വിജയത്തില്‍: ഇഷാന്ത് ശര്‍മ്മ

- Advertisement -

ടീമെന്ന നിലയില്‍ ഇന്ത്യന്‍ സംഘത്തിലെ എല്ലാവരും ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത് ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം മാത്രമാണെന്ന് അഭിപ്രായപ്പെട്ട് ഇഷാന്ത് ശര്‍മ്മ. ഏവരുടെയും ശ്രദ്ധ ഈ പരമ്പര വിജയത്തിലേക്ക് മാത്രമാണെന്നും താരം പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളും തങ്ങളും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇഷാന്ത് കൂട്ടിചേര്‍ത്തു.

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ഇല്ലെങ്കിലും ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നവരെല്ലാം അതിനു യോഗ്യതയുള്ളതിനാല്‍ ടീമിലെത്തുന്നതാണെന്നതിനാല്‍ തന്നെ ഓസ്ട്രേലിയ ശക്തി ക്ഷയിച്ചുവെന്ന് തങ്ങള്‍ കരുതുന്നില്ല. എതിരാളികളെ വിലകുറച്ച് തങ്ങള്‍ കാണുന്നില്ലെന്നും ഇഷാന്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പേസ് ബൗളിംഗ് നിര പൂര്‍ണ്ണ ശക്തമായി തന്നെ രംഗത്തുണ്ടെന്നതും ടീമിനെ വിജയത്തിലേക്ക് എത്തുവാന്‍ സഹായിക്കുമെന്ന് ഇഷാന്ത് പറഞ്ഞു.

Advertisement