പെനാൾട്ടി നഷ്ടമാക്കി റിയുസ്, ബാഴ്സലോണ ഡോർട്മുണ്ട് മത്സരം സമനിലയിൽ

- Advertisement -

ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം സമനിലയിൽ. ഇന്ന് ജർമ്മനിയിൽ ചെന്ന് ശക്തരായ ഡോർട്മുണ്ടിനെ നേരിട്ട ബാഴ്സലോണ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ഡോർട്മുണ്ട് ക്യാപ്റ്റൻ മാർക്കോസ് റിയുസ് നഷ്ടപ്പെടുത്തിയ പെനാൾട്ടി ആണ് മത്സരം സമനിലയിൽ ആക്കിയത്. അത്ര ആവേശകരമല്ലായിരുന്ന മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഡിഫൻസുമായാണ് കളിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ പിറന്നില്ല.

മെസ്സിയെ ബെഞ്ചിൽ ഇരുത്തിയാണ് ബാഴ്സലോണ തുടങ്ങിയത്. ആദ്യ ഇലവനിൽ 16കാരനായ അൻസു ഫതിയെ ഇറക്കിയെങ്കികും യുവതാരത്തിന് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. ബാഴ്സലോണക്കായി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാൻ അൻസുവിന് ഇന്നായി. രണ്ടാം പകുതിയിൽ ഫതിക്ക് പകരം മെസ്സിയെ ഇറക്കിയ ബാഴ്സലോണ വിജയത്തിനായി ആഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. മെസ്സിയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

മത്സരത്തിന്റെ 57ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി ലഭിച്ചത്. റിയുസ് എടുത്ത് കിക്ക് ടെർ സ്റ്റേഗൻ സമർത്ഥമായി സേവ് ചെയ്യുകയായിരുന്നു.

Advertisement